അത്യുന്നതങ്ങളില്‍ നിന്ന് പ്രതിപട്ടികയിലേക്ക്; 2 അറസ്റ്റും രാഷ്ട്രീയ ‘ഇളക്ക’വും

കള്ളപ്പണം വെളുപ്പിച്ച കേസിൽ  മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഏഴു ദിവസത്തേക്ക് എൻഫോസ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് നടപടി.   ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ച് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിന് കോടതി ചില നിർദേശങ്ങളും ഇ.ഡിക്ക് നൽകി. ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ അടുത്ത മാസം നാലിന് കോടതി പരിഗണിക്കും.

ബെംഗളൂരു ലഹരി ഇടപാടിലെ പണമിടപാട് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. രണ്ടാംഘട്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. ബെംഗളൂരു സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കിയ ബിനീഷിനെ നാലു ദിവസത്തെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടു.