ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് കോടിയേരിയിലേക്കുളള അടുപ്പം; മക്കളുടെ ഓര്‍മ

കേരള രാഷ്ട്രീയത്തിലെ അതികായരിലൊരാളായ കോടിയേരി ബാലകൃഷ്ണന് കേരളം എങ്ങനെയാണ് വികാരഭരിയമായ യാത്രയയപ്പ് നല്‍കിയതെന്ന് നാം കണ്ടതാണ്. അദ്ദേഹത്തിന്‍റെ വിയോഗത്തിന് ഒരാണ്ട് പിന്നിടുന്ന സമയമാണ്. കോടിയേരി ബാലകൃഷ്ണനെന്ന ജനപ്രിയനായ കമ്മ്യൂണിസ്റ്റ് വിട പറഞ്ഞ് ഒരു വര്‍ഷം തികയുന്നതിനിടയില്‍ കേരള രാഷ്ട്രീയത്തിലെ വളരെയധികം ജനപ്രിയനായ മറ്റൊരു  നേതാവിനെക്കൂടി കേരളത്തിന് നഷ്ടമായി. ഉമ്മന്‍ ചാണ്ടി. വ്യത്യസ്ഥതകള്‍ ഒരുപാടുണ്ട് പക്ഷേ വ്യത്യസ്ഥതകള്‍ക്കിടയിലും യോജിപ്പിന്‍റെ തുരുത്തുകള്‍ ഈ രണ്ടു നേതാക്കള്‍ക്കിടയിലുമുണ്ടായിരുന്നു. ഈ ഘട്ടത്തില്‍ രണ്ടു മക്കള്‍ ഒരുമിച്ചിരിക്കുന്നു. കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയും ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും. ഇരുവരുമൊത്ത് അല്‍പനേരം. വിഡിയോ കാണാം.

Special programme on Kodiyeri-Oommen Chandy friendship beyond politics

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ