കള്ളപ്പണക്കേസ്; ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്തു

ലഹരിയിടപാടിന്‍റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഇ.ഡി ഓഫിസില്‍ രാവിലെ പതിനൊന്നിന് ആരംഭിച്ച ചോദ്യം ചെയ്യല്‍ എട്ട് മണിയോടെയാണ് അവസാനിച്ചത്. രാവിലെ അഭിഭാഷകനോടൊപ്പമാണ് ബിനീഷ് ഹാജരായത്.

ബിനീഷ് കോടിയേരിക്ക് പങ്കാളിത്തമുള്ള കമ്പനികളുടെ വിവരങ്ങളും ഇഡി നേരത്തെ ശേഖരിച്ചിരുന്നു. അക്കൗണ്ടുകളിലും ആദായനികുതി വിവരങ്ങളിലും കാര്യമായ പൊരുത്തക്കേടുകളും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിനെ കുറിച്ച് ഇഡിയോട് ചോദിക്കണമെന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷം ബിനീഷിന്‍റ മറുപടി.

ED questions Bineesh Kodiyeri in black money case