കോവിഡ് കുതിക്കുന്നു; സംസ്ഥാനത്ത് നിരോധനാജ്ഞ ആവശ്യമോ..?

ഇന്നലെ വൈകി ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവാണ് കോവിഡ് വ്യാപനം ചെറുക്കാന്‍ സംസ്ഥാനത്താകെ നിരോധനാജ്ഞ വേണോ എന്ന ചര്‍ച്ചയ്ക്ക് വഴി തുറന്നത്. അംഗീകരിക്കില്ലെന്ന് കെ.മുരളീധരന്‍ എംപി.  നിയമവിരുദ്ധമെന്നും സര്‍ക്കാറിന് വേറെ ലക്ഷ്യങ്ങളുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പിന്നാലെ നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അധികാരം കലക്ടര്‍മാരില്‍ മാത്രം നിക്ഷിപ്തമായിരിക്കെ എങ്ങനെയാണ് ചീഫ് സെക്രട്ടറി ഇങ്ങനെ ഒരു ഉത്തരവിറക്കുക എന്ന ചോദ്യവുമായി നിയമവിദഗ്ധരും രംഗത്തെത്തി. ഇതേത്തുടര്‍ന്ന് നിരോധനാജ്ഞ കലക്ടര്‍മാര്‍ പ്രഖ്യാപിക്കുന്ന ഇടങ്ങളില്‍ മാത്രമെന്ന് ഡ‍ിജിപി ലോക്നാഥ് ബെഹ്്റ വിശദീകരിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തോത് അപകടരമായ തോതിലേക്ക് ഉയരുമ്പോഴാണ് നിയന്ത്രണങ്ങളെച്ചൊല്ലി ഈ തര്‍ക്കം. നോക്കാം, നിരോധനാജ്ഞ ആവശ്യമോ..