പേര് മറച്ച പരിശോധനയുടെ ആവശ്യമെന്ത്?

ആളെക്കൂട്ടിയുള്ള സമരങ്ങള്‍ കോവിഡ് വ്യാപനത്തിന് കാരണമാകുന്നുവെന്നും സമരം ചെയ്യുന്നവര്‍ സമൂഹത്തോട് വലിയ തെറ്റ് ചെയ്യുന്നുവെന്നും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി പലതവണ മുഖ്യമന്ത്രി പറഞ്ഞതിന്,  പ്രതിപക്ഷനേതാവിന്റെ മറുപടി ചോദ്യം മന്ത്രിമാര്‍ക്ക് കോവിഡ് വന്നത് പ്രതിപക്ഷം സമരം ചെയ്തിട്ടാണോ എന്നായിരുന്നു...ഇതിനുപിന്നാലെയാണ് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ ഒരാളായ കെഎസ്്യു സംസ്ഥാന പ്രസി‍ഡന്റ് കോവിഡ് പരിശോധന നടത്തിയത് രഹസ്യമായിട്ടെന്നും പേര് മറച്ചെന്നുമുള്ള ആരോപണം. സെന്‍സേഷന്‍ ആകണ്ട എന്ന് കരുതിയാകാം ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പേര് തെറ്റിച്ച് നല്‍കിയത് എന്നാണ് അഭിജിത്തിന്റെ വിശദീകരണം. എന്തായാലും ആള്‍മാറാട്ടത്തിനും പകര്‍ച്ചവ്യാധി നിയമപ്രകാരവും പൊലീസ് കേസെടുത്തു. അഭിജിത്തിന് വ്യാജമേല്‍വിലാസത്തില്‍ കോവിഡ് പരിശോധന നടത്തേണ്ട ആവശ്യമില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.  അങ്ങനെയെങ്കില്‍ പേര് മറച്ച പരിശോധനയുടെ ആവശ്യമെന്ത്?