ഡേറ്റാ ചോര്‍ച്ച തടയുമോ ആപ് നിരോധനം? അതോ ചൈനയ്ക്കുള്ള മറുപടിയോ?

കിഴക്കന്‍ ലഡാക്കില്‍ ചൈനയുടെ പ്രകോപനത്തിന് ഇന്ത്യയുടെ ഡിജിറ്റല്‍ സര്‍ജിക്കല്‍ സ്ട്രൈക്ക്. രാജ്യത്തിന്റെ അഖണ്ഡതയ്‍ക്കും ഐക്യത്തിനും പ്രതിരോധസുരക്ഷയ്‍ക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് 118 ചൈനീസ് ആപ്പുകളെ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത്. നിരോധിക്കപ്പെട്ടവയില്‍ ജനപ്രിയ ഗെയിം പബ്ജിയും ഉള്‍പ്പെടുന്നു. ആദ്യ ഘട്ടത്തില്‍ നിരോധിച്ച ടിക് ടോക് അടക്കം 59 ആപ്പുകളും ചേര്‍ത്ത് ഇതുവരെ വിലക്കിയത് 224 ആപ്പുകളെ. എന്താണ് ഈ നിരോധനത്തിന് പിന്നില്‍? ഡേറ്റാ ചോര്‍ച്ച തടയുമോ ആപ് നിരോധനം? അതിര്‍ത്തിയിലെ പ്രകോപനത്തിന് ചൈനയ്ക്കുള്ള മറുപടിയോ ഇത്?