കോവിഡ് പ്രതിരോധത്തില്‍ അശാസ്ത്രീയതയോ; പോരാട്ടത്തിൽ ഇനിയെന്ത്?

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഓരോ ദിവസവും കൂടുതല്‍ ഉയര്‍ന്ന പ്രതിദിന കണക്കുകളാണ് പുറത്തുവരുന്നതും. രാജ്യത്ത് പ്രതിദിന രോഗവ്യാപനം അറുപതിനായിരത്തിനും മുകളിലാണ്.  ഈ ഘട്ടത്തിലാണ് കോവിഡിനെ ശാസ്ത്രീയമായി നേരിടുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു എന്ന വ്യത്യസ്തമായ കാഴ്ചപ്പാട് കോഴിക്കോട് മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗം മുന്‍ മേധാവി ഡോ.പി.കെ.ശശിധരന്‍  മുന്നോട്ടുവയ്ക്കുന്നത്. കോവിഡ് ബാധിച്ച് മരിച്ചുവെന്ന് പറയുന്നവരുടെ യഥാര്‍ഥ മരണകാരണം കോവിഡല്ലെന്നും കോവിഡ് കണക്കുകള്‍ അനാവശ്യ ഭീതി പരത്തുമെന്നും ഡോ.ശശിധരന്‍ പറയുന്നു. എന്നാല്‍  ഈ അഭിപ്രായങ്ങളെ തള്ളി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തി. ഈ മണിക്കൂറില്‍ പരിശോധിക്കുകയാണ് കോവിഡ് പ്രതിരോധത്തില്‍ അശാസ്ത്രീയതയോ..