EIA 2020: ആരുടെ താല്‍പര്യത്തില്‍..? ഇതിന്റെ ലക്ഷ്യമെന്ത്?

പരിസ്ഥിതി ദിനം ജൂണ്‍ അഞ്ചാണ് ലോകമാകെ. പക്ഷെ നമ്മള്‍ മലയാളികള്‍ക്ക് വന്നുവന്ന് പരിസ്ഥിതിയെ ഓര്‍ക്കാന്‍ ഒരു മാസമേയുള്ളൂ. ഓഗസ്റ്റ്. മൂന്നുവര്‍ഷമായി ഓഗസ്റ്റ് എന്നുകേള്‍‌ക്കുമ്പോഴേ നമുക്ക് മഴ, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, ദുരിതം എന്നൊക്കെ ഓര്‍മവരും. പക്ഷെ, ഓഗസ്റ്റ് കഴിയുന്നതോടെ ആ പ്രശ്നങ്ങളൊക്കെ നമുക്ക് ഇല്ലാതെയുമാകും. വീണ്ടും ഒരു ഓഗസ്റ്റിന്റെ പകുതിയോട് അടുക്കുകയാണ് നമ്മള്‍. നാടാകെ മഴ. മഴപ്പേടി. ഈ ഓഗസ്റ്റില്‍ പക്ഷെ ഇനിയും നമ്മള്‍‌ ഗൗരവമായി എടുത്തിട്ടില്ലാത്ത ഒന്ന് രാജ്യമാകെ നടക്കുന്നുണ്ട്. 

2006ന് ശേഷം പരിസ്ഥിതി ആഘാത പഠനം സംബന്ധിച്ച ചട്ടങ്ങളില്‍‌ ഒരു പൊളിച്ചെഴുത്ത് വരുകയാണ്. അതുപക്ഷെ ആരുടെ താല്‍പര്യത്തിലാണ് എന്നാണ് സംശയം, ആശങ്ക. നിലവിലെ പരിസ്ഥിതി സംരക്ഷണ ശ്രമങ്ങള്‍ പോലും ഇല്ലാതാക്കുമെന്ന വ്യാപക ആശങ്കയാണ് ഉയരുന്നത്. അപ്പോള്‍ ഇപ്പറഞ്ഞ EIA 2020 ഡ്രാഫ്റ്റിന്റെ ലക്ഷ്യമെന്താണ്? അതാര്‍ക്കുവേണ്ടിയാണ്?