ലോക്ക് ഡൗണിൽ 'അടച്ചുപൂട്ടാത്ത പെരുന്നാൾ'

ലോക്ഡൗൺ കാലത്ത് ഇൗദിന്റെ വിശേഷങ്ങൾ പങ്കുവച്ച് നിയാസ് അബൂബക്കറും വിനോദ് കോവൂരും. കോവിഡിന്റെ കാലത്ത് പെരുന്നാൾ വലിയ ആഘോഷമില്ലാതെ കടന്നുപോയെന്നും ഇത്തരമൊരു പെരുന്നാൾ കാർന്നോന്മാരുടെ കാലത്തു പോലും ഉണ്ടായിട്ടില്ലെന്നും നിയാസ് പറയുന്നു.

വെള്ളിയാഴ്ച പള്ളിയിൽ പോകാൻ കഴിയാതിരിക്കുന്നത് ഇൗ വർഷം മാത്രമാണെന്നും നിയാസ് പറയുന്നു. ലോകത്തിന്റെ സുഖത്തിനായി പ്രാർഥിക്കുന്നുവെന്നും നിയാസ് പറഞ്ഞു.

കഴിഞ്ഞ 10 വർഷമായി പെരുന്നാൾ കാലത്ത് വെള്ളിയാഴ്ചകളിൽ നോമ്പെടുക്കുന്ന ആളാണ് താനെന്ന് വിനോദ് കോവൂർ പറഞ്ഞു. ലോക്ക് ഡൗൺ കാലം ജീവിതത്തിലെ കുട്ടിക്കാലം തിരിച്ചു കിട്ടിയതുപോലുള്ള അനുഭവവമാണ് നൽകിയതെന്നും വിനോദ് പറഞ്ഞു.