കടുത്ത നടപടികളുമായി കേന്ദ്രം; കോവിഡ് ആശങ്കയിൽ ഇന്ത്യ

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 21,700 ആയി. മരണം 686 ആയി ഉയര്‍ന്നു. 4,257 പേര്‍ക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ 1229 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 380 പേര്‍ രോഗമുക്തി നേടി.  34 പേര്‍ മരിച്ചു. മഹാരാഷ്ട്രയ്ക്ക് പുറമേ ഗുജ്റാത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൊബൈല്‍ പ്രീപെയ്ഡ് റീചാര്‍ജ്, ഫാന്‍വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം അറിയിച്ചു. മുതിര്‍ന്ന പൗരന്മാരെ അവരുടെ വീടുകളില്‍ താമസിച്ച് പരിചരിക്കുന്നവര്‍ക്കും സേവനം തുടരാം.