ഏപ്രിൽ 14ന് അപ്പുറം എന്ത്?

ലോക് ഡൗൺ തന്നെയാണ് രാജ്യത്ത് ഇപ്പോഴും സംസാരവിഷയം. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന അടച്ചിടൽ പതിന്നാലാം തിയതി അർദ്ധരാത്രി അവസാനിക്കും. തൽസ്ഥിതി തുടരണമെന്നാണ് മിക്ക സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.മഹാരാഷ്ട്ര ഉൾപ്പടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ സ്ഥിതി നിയന്ത്രണത്തിലേക്ക് എത്തിയിട്ടില്ലെന്ന് മാത്രമല്ല വ്യാപനത്തിൻറെ തോത് കൂടിയിട്ടുമുണ്ട്.