കാത്തിരിപ്പുകൾക്കൊടുവിൽ ട്രംപ് എത്തുമ്പോൾ

ഏറ്റവും പഴയ ജനാധിപത്യ രാജ്യത്തിലെ പ്രസിഡന്റിനെ സ്വീകരിക്കാൻ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഒരുങ്ങിക്കഴിഞ്ഞു. അമേരിക്കൻ പ്രസിഡന്റായ ശേഷം ട്രംപിനെ ആദ്യ ഇന്ത്യൻ സന്ദർശനമാണ് തിങ്കളാഴ്ച നടക്കുന്നത്. അഹമ്മദാബാദിലും ആഗ്രയിലും ഡൽഹിയിലുമായി തിരക്കിട്ട രണ്ട് ദിനം. ട്രംപിന്റെ ഇന്ത്യാസന്ദർശനം ഇരുരാജ്യങ്ങളുടെ ബന്ധം ഊട്ടിഉറപ്പിക്കുമെന്നാണ് കണക്കുകൂട്ടൽ. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ക്ഷണിച്ചു. കാത്തിരിപ്പുകൾക്കൊടുവിൽ ട്രംപ് ഇന്ത്യയിലേക്ക് എത്തുകയാണ്. അതും ഇവിടേക്ക് മാത്രമായി. കാത്തിരിക്കാം ട്രംപ് വരുമ്പോൾ...