കെ.എ.എസ്.പരീക്ഷ; അറിയാം സാധ്യതകൾ; തയ്യാറെടുപ്പുകൾ

സിവിൽ സർവീസ് ജോലി പോലെ ഭരണ നിർവ്വഹണത്തിന്റെ ഉന്നതങ്ങളിലേക്ക് എത്തിപ്പെടാൻ ആകുന്ന ഒന്നാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള ആദ്യ ബാച്ചിനെ തെരഞ്ഞെടുക്കാനുള്ള പരീക്ഷ ഫെബ്രുവരി 22ന് നടക്കുകയാണ്. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്, അതിന്റെ സാധ്യതകൾ, നടത്തേണ്ട തയ്യാറെടുപ്പുകളെക്കുറിച്ച് ഒക്കെയാണ് ഇന്ന് ഹെൽപ് ഡെസ്ക് ചർച്ച ചെയ്യുന്നത്. അതിഥിയായി എത്തിയിരിക്കുന്നത് കരിയർ വിദഗ്ധനായ ഡോ. ടി.പി സേതുമാധവൻ ആണ്.