ബില്ലിനെ ചൊല്ലി നേർക്കുനേര്‍; പൗരത്വം പ്രതിസന്ധി

ബിജെപി നിശ്ചയിച്ച അജൻണ്ടയുമായി മുന്നോട്ട് പോകുന്നു. പ്രതിപക്ഷം പിന്നാലെ പായുകയാണ്. ജമ്മുകശ്മീരിനു പിന്നാലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും അസ്വസ്ഥത കത്തിപ്പടരുന്നു. പൗരത്വ ഭേദഗതി ബില്ലിനുമേലുള്ള പ്രതിഷേധം ഡൽഹിയിലും ബംഗാളിലുമെല്ലാം ആളിക്കത്തുകയാണ്.