'രാഷ്ട്രീയ’മായി ബിജു മേനോന്‍, ലാല്‍ ജോസ്: ഉള്ളുതുറന്നൊരു സംസാരം

ബിജുമേനോനും ലാൽജോസും മനസുതുറക്കുന്നു. മാറിയ സിനിമയും മലയാളിയും വിശ്വാസവും എല്ലാം ചര്‍ച്ചയാകുന്നു ഈ വേറിട്ട അഭിമുഖത്തില്‍. പൗരഷത്തിന്റെ പ്രതീകമായ മീശ തനിക്കൊരു ബാധ്യതയായിരുന്നെന്ന് പറയുന്നു ബിജുമേനോൻ. താടിയായിരുന്നു തനിക്കിഷ്ടമെന്നും അന്ന് വന്നിരുന്ന കത്തുകളിൽ അധികവും തന്റെ മീശയെക്കുറിച്ച് വർണിക്കുന്നതായിരുന്നെന്നും ബിജുമേനോൻ പറയുന്നു. മാറിവരുന്ന സിനിമയിലെ പുരുഷ സങ്കൽപത്തെക്കുറിച്ചും ലാൽജോസ് പറയുന്നു. വിഡിയോ കാണാം.