വിള ഇൻഷൂറൻസിൽ ഇനി പപ്പായയും പാഷൻഫ്രൂട്ടും; ഉറപ്പ് നൽകി കൃഷി മന്ത്രി

പപ്പായ, പാഷന്‍ ഫ്രൂട്ട്, റമ്പൂട്ടാന്‍ തുടങ്ങിയ പഴവര്‍ഗങ്ങളുടെ കൃഷി വിള ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍.  അടുത്തവര്‍ഷം ഇതിന് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. മനോരമന്യൂസ് 'ഹെല്‍പ് ഡെസ്ക്' ഫോണ്‍ ഇന്‍ പരിപാടിയിലാണ് മന്ത്രിയുടെ പ്രതികരണം. വിളകള്‍ ഇന്‍ഷ്വര്‍ ചെയ്യുന്ന സംസ്കാരത്തിലേക്ക് നമ്മുടെ കര്‍ഷകര്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നുരൂപയ്ക്ക് ഒരു വാഴ ഇന്‍ഷ്വര്‍ ചെയ്താല്‍ കുലച്ച വാഴയ്ക്ക് 300 രൂപ എന്ന ഉയര്‍ന്ന നിരക്കാണ് നല്‍കുന്നത്. കശുമാവ് ,കമുക്,  തെങ്ങ് തുടങ്ങിയ ദീര്‍ഘകാല വിളകള്‍ക്ക് പോലും ഇന്‍ഷ്വറന്‍സ് ഉണ്ടെന്നും കര്‍ഷകര്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഡിയോ കാണാം