അടുത്ത 5 വര്‍ഷം ആരു ഭരിക്കും? ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒന്നരമാസം സംഭവിച്ചത്

പതിനേഴാം ലോക്സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് നാളെ പൂര്‍ത്തിയാകും. 543 ജനപ്രതിനിധികളെ തിരഞ്ഞെടുത്ത്  അടുത്ത അഞ്ചു വര്‍ഷം  ഇന്ത്യ ആരു ഭരിക്കണമെന്ന് ജനത വിധിയെഴുതും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയുടെ പോളിങ് ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ഇന്നു നമ്മള്‍ വിലയിരുത്തുകയാണ്.

എന്തെല്ലാമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഈ ഒന്നരമാസം സംഭവിച്ചത്? നേതാക്കളും മുന്നണികളും വോട്ട് ചോദിച്ചത് എന്തിന്റെ പേരിലാണ്? ജനങ്ങള്‍ വോട്ടു ചെയ്തത് എന്തെല്ലാം വിലയിരുത്തിയാകാം? ഇന്ത്യ ആര്‍ക്ക്?