വാരാണസിയുടെ മണ്ണിൽ വീണ്ടും പടപ്പുറപ്പാട്; മോദിയുടെ വാരാണസി

കാശി വിശ്വനാഥന്റെ മണ്ണിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുകയാണ്. വാരാണസിയുടെ മണ്ണിനെ ഇളക്കിമറിച്ച് കൊണ്ടായിരുന്നു ആദ്യ പ്രചാരണം. വാരാണസിയുടെ മൽസരചിത്രം വ്യക്തമായിക്കഴിഞ്ഞു. മുൻകാലത്തേക്കാൾ ശക്തിയോടെ മോദി, എതിർപക്ഷമാകട്ടെ പ്രചാരണം തുടങ്ങുന്നതിന് മുൻപേ തോൽവി സമ്മതിച്ച രീതിയിലും.

കാശിയെ കാവിക്കടലാക്കിക്കൊണ്ടുള്ള റോഡ് ഷോയോടെയായിരുന്നു പ്രചാരണം. കാലഭൈരവനെ തൊഴുത് വണങ്ങി പത്രികാസമർപ്പണം. 2019 ഏപ്രിലിൽ വീണ്ടും നരേന്ദ്രമോദി വാരാണസിയിൽ എത്തി. ലോക്സഭയിലെ 77-ാം നമ്പർ നിയമസഭാമണ്ഡലം. വീണ്ടും വാരാണസിയുടെ മണ്ണ് മോദിക്ക് പിടിച്ചെടുക്കാൻ സാധിക്കുമോ? കാണാം മോദിയുടെ വാരാണസി.