സര്‍പ്രൈസ് സ്ഥാനാര്‍ഥികള്‍; അപ്രതീക്ഷിത ട്വിസ്റ്റ്; ഇരുപതിലെത്ര?

രാഹുല്‍ഗാന്ധിയ്ക്കൊപ്പം താരമൂല്യമില്ലെങ്കിലും കേരളത്തിനും ഇത്തവണ സര്‍പ്രൈസ് സ്ഥാനാര്‍ഥികള്‍ ഏറെ. 9 എം.എല്‍.എമാര്‍ മുതല്‍ മിസോറാം ഗവര്‍ണര്‍ വരെ സ്ഥാനാര്‍ഥികളായി വോട്ടു ചോദിച്ചെത്തിയത് അപ്രതീക്ഷിതമായാണ്. അക്രമരാഷ്ട്രീയത്തിനെതിരായ വികാരം കൊടുമ്പിരിക്കൊണ്ടിട്ടും വടകരയില്‍ പി.ജയരാജനെയിറക്കി ഞെട്ടിച്ചു സി.പി.എം. വിജയസാധ്യത  മുന്‍നിര്‍ത്തി ഇടതുമുന്നണിയിലെ അഞ്ച് എം.എല്‍.എമാരും കളത്തില്‍.

വടകരയങ്കത്തിന് ആളെത്തേടി വലഞ്ഞ കോണ്‍ഗ്രസ് കെ.മുരളീധരനെന്ന കരുത്തനെയിറക്കി രംഗം കൊഴുപ്പിച്ചു. തലസ്ഥാനത്ത് പടനയിക്കാന്‍ മിസോറമില്‍നിന്ന് കുമ്മനത്തെ വരുത്തി ബിജെപി. വൈകിയെങ്കിലും ശബരിമല സമരമന്ത്രത്തില്‍ കെ.സുരേന്ദ്രന്‍ പത്തനംതിട്ടയില്‍. തൃശൂരിലെ അപ്രതീക്ഷിത ട്വിസ്റ്റില്‍ സൂപ്പര്‍ റോളില്‍ സുരേഷ് ഗോപി.