ഹെവി വെയ്റ്റ്’ നേതാവിനെ പിടിച്ചുകെട്ടാന്‍ എന്തുണ്ട് യുഡിഎഫിന്റെ കയ്യില്‍..?

‘നിയമപരമായും രാഷ്ട്രീയമായും നേരിടും...’ ഏതാരോപണം ഉന്നയിക്കപ്പെട്ടാലും നമ്മുടെ രാഷ്ട്രീയനേതാക്കള്‍ നല്‍കുന്ന പ്രതികരണമാണത്. അങ്ങനെയൊരു രാഷ്ട്രീയപോരാട്ടത്തിന് ഒരു ഹെവി വെയ്റ്റ് നേതാവ് ഇറങ്ങുന്ന മണ്ഡലമാണ് വടകര. ഷുക്കൂര്‍ കേസില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട പി.ജയരാജന്‍ മല്‍സരത്തിന് ഇറങ്ങുന്നു എന്നതുതന്നെയാണ് ടിപി ചന്ദ്രശേഖരന്റെ ഒഞ്ചിയം അടങ്ങുന്ന വടകരയുടെ രാഷ്ട്രീയം. ഈ തിരഞ്ഞെടുപ്പില്‍. എന്തുസംഭവിക്കും വടകരയില്‍?