സ്വന്തം കോട്ടയത്ത് യുഡിഎഫിന് നെഞ്ചിടിക്കുന്നു; ചാഴിക്കാടന്‍ മതിയോ?

കോട്ടയവും ചാലക്കുടിയും കേരള കോണ്‍ഗ്രസും തമ്മിലൊരു ബന്ധമുണ്ട്. കോട്ടയം ഉറപ്പായും വേണം. ഒപ്പം അധികമായി വേണമെന്ന് കേരള കോണ്‍ഗ്രസ് ആഗ്രഹിച്ച മണ്ഡലങ്ങളില്‍ ഒന്നാണ് ചാലക്കുടി. കേരള കോണ്‍ഗ്രസാണല്ലോ വിവാദത്തില്‍ നിറയെ. ഇന്ന് കോട്ടയത്തേക്കും ചാലക്കുടിയിലേക്കുമാണ് ആരാകും ജേതാവ്.

കോട്ടയം മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായ മണ്ഡലമാണ് ഇതിനകംതന്നെ. യുഡിഎഫില്‍ തോമസ് ചാഴികാടന്റെ വിവാദ സ്ഥാനാര്‍ഥിത്വം. വിഎന്‍ വാസവന്‍  എൽഡിഎഫ് സ്ഥാനാര്‍ഥി. എന്‍ഡിഎയില്‍ പിസി തോമസ്. കോട്ടയത്ത് ആരാകും ജേതാവ്..?