മലപ്പുറത്ത് ആരാകും ജേതാവ്?; കുഞ്ഞാലിക്കുട്ടിയെ തോൽപ്പിക്കാൻ വി.പി സാനു

മലപ്പുറത്ത് ശക്തമായ മൽസരം നടത്താനുള്ള ഒരുക്കത്തിലാണ് സിപിഎം. വിദ്യാർഥി നേതാവായി രാഷ്ട്രീയരംഗത്തെത്തിയ വി.പി സാനുവിനെയാണ് ഇത്തവണ സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. പി.കെ കുഞ്ഞാലിക്കുട്ടിയെ രംഗത്തിറക്കി റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിക്കാൻ യുഡിഎഫും സജീവമായി കഴിഞ്ഞു.