യുഡിഎഫിന്റെ ഉറച്ച കോട്ട; വികസനം ചുരം കയറിയോ? മീറ്റ് ദ് പീപ്പിൾ വയനാട്ടിൽ

വിജയിച്ചെങ്കിലും, വയനാട്ടിലെ യുഡിഎഫ് സ്‌ഥാനാർഥി എം.ഐ. ഷാനവാസിന്റെ ഭൂരിപക്ഷം കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഒന്നരലക്ഷത്തിൽ നിന്ന് 20870 വോട്ടായി കുറഞ്ഞിരുന്നു.  കസ്‌തൂരിരംഗൻ റിപ്പോർട്ട്, ബാംഗ്ലൂർ പാതയിലെ രാത്രിയാത്രാ നിരോധനം, സ്‌ഥാനാർഥിയോടുള്ള വ്യക്‌തിപരമായ എതിർപ്പുകൾ എന്നിവയെല്ലാം മറികടന്ന് വിജയം നേടിയതിൽ മുസ്‌ലിം ലീഗിന്റെ പങ്ക് ചെറുതല്ല. 

കോൺഗ്രസിനൊപ്പം നിന്നിരുന്ന ബത്തേരിയും മാനന്തവാടിയും ഇത്തവണ ഇടതിനെ പിന്തുണച്ചപ്പോൾ മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലവും യുഡിഎഫിനെ സഹായിച്ചു. ഇടതുപക്ഷത്തിനെക്കാൾ കൂടുതലായി കോൺഗ്രസിലെ ഒരു വിഭാഗം തന്നെയായിരുന്നു ഷാനവാസിനെതിരെ ഏറെക്കാലമായി നീക്കങ്ങൾ നടത്തിയിരുന്നത്. ഇൗ തിരഞ്ഞെടുപ്പില്‍ അദ്ദേഹമില്ല എന്നതും വയനാട് കോണ്‍ഗ്രസിന്റെ ആശങ്കയേറ്റുന്നു.