നിപ്പയെ പ്രതിരോധിച്ചത് ഒട്ടേറെപ്പേരുടെ ധീരമായ പ്രവര്‍ത്തനങ്ങൾ കൊണ്ട്

ന്യൂസ്മേക്കര്‍ ഫൈനറല്‍ റൗണ്ടിലെത്തിയ ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിപ്പ പ്രതിരോധമടക്കമുള്ള നേട്ടങ്ങളെക്കുറിച്ചും ആരോഗ്യമേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചും സംവദിക്കുന്നു. നിപ്പയെ നേരിടാന്‍ കഴിഞ്ഞത് ഒട്ടേറെപ്പേരുടെ ധീരമായ പ്രവര്‍ത്തനങ്ങള്‍കൊണ്ടാണ്. അതിന് നേതൃത്വം നല്‍കുകയാണ് മന്ത്രിയെന്നനിലയില്‍ ചെയ്തതെന്ന് ശൈലജ പറയുന്നു. സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങള്‍ ഒരുപരിധിവരെ പരിഹരിക്കാന്‍ കഴിഞ്ഞു. വിവാദമായ കണ്ണൂര്‍, കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ് കോടതിയില്‍ നിലനില്‍ക്കില്ലെന്ന് അറിയാമായിരുന്നുവെന്നും വിദ്യാര്‍ഥികളുടെ  ഭാവിയെക്കരുതിയാണ് നിയമനിര്‍മാണം നടത്തിയതെന്നും മന്ത്രി പറയുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ്, ട്രോമ കെയര്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും മന്ത്രി സംസാരിക്കുന്നു. സിനിമ കാണാന്‍ ഏറെ ഇഷ്ടപ്പെടുന്ന കെ.െക.ശൈലജ വ്യക്തി ജീവിതത്തിലെ ഇഷ്ടങ്ങളെക്കുറിച്ചും മനസ്സുതുറക്കുന്നു.  ഡോ.എം.എസ്.അനൂപ്, ഡോ.ഖദീജ മുംതാസ്, ആഷിക് അബു, ഷാനിമോള്‍ ഉസ്മാന്‍, എന്‍.എം.പിയേഴ്സണന്‍ എന്നിവരും സംവാദത്തില്‍ പങ്കെടുക്കുന്നു.