നിപ ഭീതി അകലുന്നു; കോഴിക്കോട് നഗരം വീണ്ടും തിരക്കുകളിലേക്ക്

നിപ ഭീതി ഒഴിഞ്ഞു തുടങ്ങിയതോടെ കോഴിക്കോട് നഗരം പതിവു തിരക്കുകളിലേക്ക് മടങ്ങിത്തുടങ്ങി. നിയന്ത്രണങ്ങള്‍ കടുപ്പിച്ചപ്പോള്‍ അടഞ്ഞുകിടന്ന കടകളടക്കം തുറന്നതോടെ വിപണിയും സജീവമായി.  ഒരിടവേളയ്ക്ക് ശേഷം നഗരത്തെ പിടിമുറുക്കിയ ഭീതിയുടെ നാളുകള്‍ക്ക് വിട. മിഠായിത്തെരുവിലും പാളയത്തും ബീച്ചിലുമടക്കം പതിവ് തിരക്ക് തിരിച്ചെത്തി. സ്വയം കടകളടച്ചുപോയ ബീച്ചിലെ കച്ചവടക്കാരും തിരിച്ചെത്തി തുടങ്ങി. 

ഭയം അകന്ന കണ്ണുകള്‍ക്കിടയിലും ജാഗ്രത പുലര്‍ത്തുന്നവര്‍ ധാരാളം.  ‌ബീച്ച് പൂര്‍ണമായി തുറക്കുന്ന കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകും. നടുക്കത്തിനുശേഷം നാടുണര്‍ന്നപ്പോള്‍ റോഡുകളിലും തിരക്കേറി തുടങ്ങി. 

Nipah fear ends; Kozhikode city back to normal life

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.

Enter AMP Embedded Script