വവ്വാലുകളില്‍ നിപ ആന്റിബോഡി സാന്നിധ്യം; വയനാട്ടില്‍ ജാഗ്രത കർശനമാക്കി

വയനാട്ടിൽ നിന്ന് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ നിപ ആന്റിബോഡി സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത കർശനമാക്കി ജില്ലാ അധികൃതർ. സെപ്റ്റംബറിൽ കോഴിക്കോട് നിപ സ്ഥിരീകരിച്ച സമയത്ത് സ്വീകരിച്ച ജാഗ്രത നടപടികൾ വയനാട്ടിൽ തുടരുന്നുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിലെ പ്രധാന ആശുപത്രികളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പനി, ചുമ തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ സ്വയം ചികിൽസയ്ക്കു നിൽക്കാതെ ഡോക്ടർമാരുടെ സേവനം തേടണമെന്ന് ഡി.എം.ഒ. അറിയിച്ചു.  അതേസയം, കോഴിക്കോട് നിപ ബാധയെത്തുടർന്നുള്ള നിരീക്ഷണ കാലയളവ് ഇന്ന് പൂർത്തിയാകും.

Nipah antibody presence in bats; Vigilance tightened in Wayanad