അതിജീവനത്തിന്റെ ക്രിസ്മസ് റിലീസ്

പ്രളയത്തിനുശേഷമുള്ള പ്രധാനറിലീസുകാലം. ഈ ക്രിസ്മസ്  മലയാള സിനിമയ്ക്കും അതിജീവനത്തിന്റേതാണ്. തിയറ്ററുകള്‍ തിങ്ങിനിറയുമ്പോഴാണ് സിനിമയ്ക്ക് ശ്വാസം വീഴുന്നത്. ഇത്തവണ മലയാള സിനിമയ്ക്ക് ഊര്‍ജം പകരാന്‍ സിനിമകള്‍ കുറച്ചല്ല, കുറച്ചേറെയുണ്ട്. ആ കാഴ്ചകളിലേക്കാണ് ക്രിസ്മസ് പുത്തന്‍പടം.

ആഘോഷസമയമാണ്, ആളുകള്‍ കൂട്ടത്തോടെ തിയറ്ററുകളിലെത്തും. അതുമുന്‍കൂട്ടിക്കണ്ടാണ് സിനിമകളുെട റിലീസുകള്‍ നിശ്ചയിക്കുന്നത്. താരകേന്ദ്രീകൃതവും വലിയ മുതല്‍മുടക്കില്‍ നിര്‍മിച്ചതുമായ സിനിമകള്‍ ഇത്തവണയും എത്തി. അഞ്ചുചിത്രങ്ങളുണ്ട് ക്രിസ്മസ് ആഘോഷത്തിന് മലയാളത്തില്‍നിന്ന്. ഒടിയന്‍, ഞാന്‍ പ്രകാശന്‍, തട്ടുംപുറത്ത് അച്യുതന്‍, പ്രേതം 2, എന്റെ ഉമ്മാന്റെ പേര്. പ്രമേയവൈവിധ്യമുള്ള സിനിമകളുടെ പോരാട്ടമായി മാറുകയാണ് ഈ ഉല്‍സവകാലം.

ആഘോഷം മലയാള സിനിമകളിലൊതുങ്ങിന്നില്ല. ബോളിവുഡും കോളിവുഡും പുത്തന്‍പടങ്ങളുമായി കേരളത്തിലെ വിപണി കൊഴുപ്പിക്കാനെത്തിയിട്ടുണ്ട്.

വര്‍ഷം 2013. ക്രിസ്മസ് കാലത്ത് റിലീസിനെത്തിയ സിനിമകളില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത് മോഹന്‍ലാലിന്റെ ജീത്തുജോസഫ് ചിത്രം ദൃശ്യവും സത്യന്‍ അന്തിക്കാട് ഫഹദ് ടീമിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയും.

മല്‍സരത്തില്‍ ദൃശ്യം മലയാളത്തിലെ വമ്പന്‍ വിജയമായി മാറി. പക്ഷെ, ആ തരംഗത്തില്‍ സത്യനും ഫഹദും പിടിച്ചുനിന്നു. മുങ്ങിപ്പോകാതെ, ഒരു ഇന്ത്യന്‍ പ്രണയകഥ തിയറ്ററുകളില്‍ നേട്ടമുണ്ടാക്കി. അഞ്ചുവര്‍ഷത്തിനിപ്പുറം പ്രേക്ഷകര്‍ കാണുന്നത് ഒടിയനെയും പ്രകാശനെയുമാണ്. പഴയ പോരാട്ടത്തിന്റെ തുടര്‍ച്ച

പ്രകാശന്‍ പക്ഷെ, മലയാളികളുടെ പ്രതിനിധിയാണ്. കുഞ്ചാക്കോ ബോബനും ജയസൂര്യയും . സ്മസ് കാലത്ത് ഈ കൂട്ടുകാരുടെ സിനിമയുമുണ്ട് പോരാട്ടത്തിന്. ചാക്കോച്ചന് ലാല്‍ജോസാണ് കൂട്ടെങ്കില്‍ ജയസൂര്യയ്ക്ക് രഞ്ജിത് ശങ്കറാണ്. പ്രതീക്ഷകളോടെ എത്തിയത് തട്ടുംപുറത്ത് അച്യുതനും പ്രേതത്തിന്റെ രണ്ടാംഭാഗവും.

പക്ഷെ, പ്രേതം മെന്റലിസ്റ്റിന്റെ കഥയാണ്. 2016ല്‍ പരിചയപ്പെട്ട ജോണ്‍ ഡോണ്‍ ബോസ്കോയുടെ പുതിയ കഥ.

പുതിയ പാത വെട്ടി മുന്നേറുന്ന ടൊവീനോ തോമസ് എന്ന നായകന്റെ സിനിമ. എന്റെ ഉമ്മാന്റെ പേര്. ഉമ്മയുടെ മുഖം ഉര്‍വശിയുടേതാണ്.

ഒരു ഭാഗത്ത് ഷാരൂഖ് ഖാന്‍. മറുഭാഗത്ത് യഷ് എന്ന ചെറുപ്പക്കാരന്‍. മധ്യത്തില്‍ ധനുഷും വിജയ് സേതുപതിയും. കൗതുകമുള്ള പട്ടികയാണ് മലയാളത്തിലെത്തിയ മറുഭാഷാസിനിമകളുടേത്.

കുതിപ്പും കിതപ്പും പതിവാണ് സിനിമയ്ക്ക്. ക്രിസ്മസ് സിനിമകളുടെ കുതിപ്പ് പുതിയവര്‍ഷത്തില്‍ മലയാള സിനിമയുടെ കിതപ്പ് കുറയ്ക്കാന്‍ അനിവാര്യമാണ്. എല്ലാ സിനിമകള്‍ക്കും വിജയാശംസകള്‍.