ദുരന്തഭൂമിയിലെ ദൈവദൂതർ; പ്രളയബാക്കി

സർവവും തകർത്തെറി​ഞ്ഞ മഹാപ്രളയം. ആടും മാടും മനുഷ്യരും പാമ്പും പ്രാണിയുമെല്ലാം ആർത്തലച്ചുവന്ന മലവെള്ളപ്പാച്ചിലിൽ തൂത്തെറിയപ്പെട്ട നിമിഷങ്ങൾ. സഹായത്തിനുവേണ്ടി കേഴുന്ന ആയിരങ്ങൾ. 

സംസ്ഥാനചരിത്രത്തിൽ ഇന്നോളം കണ്ടിട്ടില്ലാത്ത പ്രളയക്കെടുതിക്ക് മുന്നിൽ ദുരന്തനിവാരണസംവിധാനങ്ങളെല്ലാം പകച്ചുനിൽക്കുന്നു പ്രളയത്തിനുമീതെ സൈന്യസേനകളെല്ലാം വട്ടമിട്ടുപറന്നിട്ടും നിലവിളികൾ നിലക്കുന്നില്ല, 

ഒടുവിൽ ദുരന്തഭൂമിയിലേക്ക് ദൈവദൂതരെപ്പോലെ അവരെത്തി. കടലോളം കരുതലും വലനിറയെ സ്നേഹവുമായി..