റബർ മേഖല നേരിടുന്ന പ്രതിസന്ധി - സംവാദം

കേരളത്തിന്റെ കാർഷിക സമ്പത് വ്യവസ്ഥയുടെ നട്ടെല്ലായ റബർ മേഖല നേരിടുന്ന പ്രതിസന്ധിയാണ് ഇന്ന് നാട്ടുകൂട്ടം ചർച്ചചെയ്യുന്നത്. ഉല്പാദന കുറവും വിലയിടിവും ഒരുവശത്ത് ഭീഷണി സൃഷ്ടിക്കുമ്പോൾ ചിറ്റേട്ടുപാൽ ഉൾപ്പടെയുള്ള വസ്തുക്കളുടെ ഇറക്കുമതിയാണ് മറുവശത്ത് ആശങ്ക സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിലെ തന്നെ ഏറ്റവും അധികം സ്വാഭാവിക റബർ ഉല്പാദിപ്പിക്കുന്ന കോട്ടയത്ത് ജനപ്രതിനിധികളും കർഷകരും അതുപോലെതന്നെ പാർട്ടിപ്രവർത്തകരും പങ്കെടുക്കുന്ന ഈ ചർച്ചക്ക് വളരെയധികം പ്രാധാന്യം ഉണ്ട് 

ഇന്ന് ഈ സംവാദത്തിൽ അതിടിയായി എത്തിയിരിക്കുന്നത് കോൺഗ്രസ് നേതാവും കോട്ടയം എം.എൽ.എയുമായ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ , ജനപക്ഷം നേതാവും പൂഞ്ഞാർ എം.എൽ.എ യുമായ ശ്രീ പി.സി ജോർജ് , കേരളം കോൺഗ്രസ് നേതാവും കാഞ്ഞിരപ്പള്ളി എം.എൽ.എയുമായ എൻ ജയരാജ്, കോട്ടയത്തിന്റെ മുൻ എം.എൽ.എയും കോട്ടയം സി.പി.എം ജില്ലാ സെക്രട്ടറിയുമായ ശ്രീ വി.എൻ വാസവൻ, ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡണ്ട് ശ്രീ എൻ ഹരി എന്നിവർ ചേരുന്നു