മാലിന്യവാഹിനിയായി പെരിയാർ

പെരിയാറിൻറെ തീരത്താണ് ഇന്ന് നാട്ടുക്കൂട്ടം. പർവ്വതനിരകളിൽ നിന്ന് പനിനീരുമായെത്തുന്ന പഴയ പെരിയാറല്ല. നഗരമാലിന്യം അപ്പാടെ പേറുന്ന രാസമാലിന്യംപേറുന്ന ലോകത്തെതന്നെ ഏറ്റവും മലിനമായ നദിയായിമാറിയിരിക്കുന്നു നമ്മുടെ പെരിയാർ.കേവലം ഒരു കുടിവെള്ള പ്രശ്നം എന്നതിനപ്പുറത്തേക്ക് ഇതിനുചുറ്റുമുള്ള ആവാസവ്യവസ്ഥയെയും പരിസ്ഥിതിയെയും ബാധിക്കുന്നതരത്തിലേക്ക് മാറിയിരിക്കുന്നു  പെരിയാറിലെ മലിനീകരണം.