ലൈസന്‍സില്ലാത്ത സലൂണില്‍ നിന്നും വാമ്പയര്‍ ഫേഷ്യല്‍ നടത്തിയ മൂന്ന് സ്ത്രീകള്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. യുഎസിലെ മെക്സിക്കോയിലാണ് സംഭവം. പ്ലേറ്റ്ലെറ്റ് സമ്പുഷ്ടമായ പ്ലാസ്മ മൈക്രോനീഡിംഗ് പ്രക്രിയയാണ് വാമ്പയർ ഫേഷ്യൽ. ശുദ്ധീകരിക്കാത്ത സൂചികളും അണുബാധയുള്ള രക്തക്കുപ്പികളും വഴിയാകാം വൈറസ് ബാധയെന്നാണ് റിപ്പോര്‍ട്ടുകള്‍ .
സത്രീകള്ക്കിടെയില് വളരെ പ്രചാരത്തിലുള്ള ഫേഷ്യല്‍ പ്രക്രിയയാണ് വാമ്പയര്‍ . മൂന്ന് സ്ത്രീകള്‍ക്കാണ് നിലവില്‍ എച്ച്ഐവി ബാധ സ്ഥിരീകരിച്ചിരുന്നത്. ഇന്നും കൃത്യമായ ഒരു ചികിത്സയില്ലാത്ത എയ്ഡ്സ് എന്ന അവസ്ഥയിലേക്കെത്തിക്കുന്നതാണ് എച്ച്ഐവി ബാധ. നിയമവിരുദ്ധമായി ആരോഗ്യ സൗന്ദര്യ ഓഫറുകളുമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം ആവശ്യമാണെന്നും ജാഗ്രത പാലിക്കണമെന്നും യുഎസ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം ഈ സ്പാ സെന്ററിന്റെ ഉടമ നേരത്തേ അനധികൃത മരുന്ന് വില്പനയുമായി ബന്ധപ്പെട്ട് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 2018ലും ഈ സെന്ററില്‍ നിന്നും വാമ്പയര്‍ സ്പാ നടത്തിയ ഒരാള്‍ക്ക് എച്ഐവി ബാധ സ്ഥിരീകരിച്ചിരുന്നുവെന്നും യുഎസ് ആരോഗ്യമന്ത്രാലയം പറയുന്നു.
Women HIV affected after getting vampire facial at saloon in Mexico