വാക്സ് ചെയ്തു; പെണ്‍കുട്ടിക്ക് ഗുരുതരമായി പൊളളലേറ്റു

ഷുഗര്‍ വാക്സിങ് നടത്തിയതിനെത്തുടര്‍ന്ന് 17കാരിക്ക് ഗുരുതരമായി പൊള്ളലേറ്റതായി റിപ്പോര്‍ട്ട്. യുഎസിലെ ലോവയിലാണ് സംഭവം. ഹെയര്‍ റിമൂവല്‍ നടത്താനായി ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന ഷുഗര്‍ വാക്സിങ് സോഷ്യല്‍മീഡിയകളിലൂടെയും ഏറെ പ്രചരിക്കുന്നുണ്ട്. വാക്സിങ് നടത്തിയതിനു പിന്നാലെ ശരീരഭാഗം കുമിളയായി പൊള്ളിവരുകായായിരുന്നുവെന്ന് 17കാരിയുടെ അമ്മ പറഞ്ഞു.

സ്റ്റാന്‍ഡേര്‍ഡ് വാക്സുകള്‍ക്ക് പകരം വീട്ടില്‍ തന്നെ തയ്യാറാക്കുന്ന രീതിയാണ് ഷുഗര്‍ വാക്സിങ്. പഞ്ചസാര, തേന്‍, വെള്ളം എന്നിവയുടെ മിശ്രിതമാണ് ഷുഗര്‍ വാക്സിങ്ങിനുപയോഗിക്കുന്നത്. ഈ മിശ്രിതം ശരീരത്തില്‍ ഏതു ഭാഗത്തും ഉപയോഗിക്കാമെന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാല്‍ കെമിക്കല്‍ പദാര്‍ത്ഥങ്ങളൊന്നുമുപയോഗിക്കാതെ തയ്യാറാക്കിയ മിക്സ് ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചതിന്റെ ആഘാതത്തിലാണ് ഇരുവരും.

പൊള്ളലേറ്റതിനു പിന്നാലെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. സമാന പ്രശ്നവുമായി ആശുപത്രിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ഈ പെണ്‍കുട്ടിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി അമ്മ വ്യക്തമാക്കുന്നു. ഗുരുതരമായി പൊള്ളലേറ്റതിനാല്‍ റിക്കവര്‍ ചെയ്യാനായി ഒരു മാസമെങ്കിലും സമയമെടുത്തേക്കുമെന്നാണ് ഡോക്ടര്‍ അറിയിച്ചത്. 

US teen left with severe burns, report says