‘ഞാന്‍ താലിബാന്‍ അംഗം, വിമാനം തകര്‍ക്കും’; തമാശ കാര്യമായി, പിന്നെ കോടതിയില്‍

താന്‍ താലിബാൻ അംഗമാണെന്നും വിമാനം തകര്‍ക്കുമെന്നും സുഹൃത്തുക്കളോട് തമാശ പറഞ്ഞ ഇന്തോ–ബ്രിട്ടീഷ് പൗരനെ ഒന്നര വര്‍ഷത്തിനിപ്പുറം ഒടുവില്‍ കോടതി വെറുതെവിട്ടു. 

 2022ലാണ് സംഭവം.  ലണ്ടനിലെ ഗാറ്റ്‌വിക്കിൽ നിന്ന് സ്‌പെയിനിലെ മെനോർക്കയിലേക്ക് പോകുന്ന വിമാനം സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടെന്നും താന്‍ താലിബാന്‍ അംഗമാണെന്നും സുഹൃത്തുക്കളോട് തമാശ പറയുകയായിരുന്നു.  സുഹൃത്തുക്കള്‍ക്കിടെയിലെ ഒരു സ്വകാര്യസംഭാഷണത്തിലാണ് താനിങ്ങനെയൊരു തമാശസന്ദേശം അയച്ചതെന്നും മറ്റു ദുരുദ്ദേശ്യങ്ങളൊന്നുമില്ലായിരുന്നെന്നും ബാത് സര്‍വകലാശാല വിദ്യാര്‍ത്ഥിയായ ആദിത്യ വര്‍മ പറയുന്നു. വിമാനത്തിലേക്ക് കയറും മുന്‍പായിരുന്നു ആദിത്യ സുഹൃത്തുക്കള്‍ക്ക് സന്ദേശമയച്ചത്. അപ്പോള്‍‍ തന്നെ സംശയം തോന്നിയ സുഹൃത്ത് അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് ആശങ്കയിലായ അധികൃതര്‍ ആ സമയം ആകാശ പാതയിലായ വിമാനത്തിനു  പിന്നാലെ  രണ്ട് സ്പാനിഷ് എഫ്–18 വിമാനങ്ങള്‍ അയക്കുകയായിരുന്നു. അന്ന് 18 വയസ് പ്രായമുണ്ടായിരുന്ന വര്‍മയെ പൊലീസ് അറസ്റ്റ് ചെയ്തു, ജാമ്യത്തില്‍ വിട്ടു. ആദിത്യക്കെതിരെ ഒരു തെളിവും ലഭിച്ചില്ലെന്ന് മാത്രമല്ല തീര്‍ത്തും തമാശരൂപേണ പറഞ്ഞ ഒരു സ്വകാര്യചാറ്റ് എങ്ങനെ പുറത്തുപോയി എന്നതിലും അന്വേഷണം നടന്നു. 

കഴിഞ്ഞ വെള്ളിയാഴ്ച മാഡ്രിഡ് കോടതിയില്‍ നടന്ന അവസാന വിചാരണയ്ക്കു ശേഷമാണ് ആദിത്യയെ വെറുതെ വിടുന്നതായി കോടതി വ്യക്തമാക്കിയത്. ഇയാള്‍ക്ക് മറ്റെന്തെങ്കിലും ദുരുദ്ദേശ്യങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ആദിത്യയ്ക്കെതിരെ തെളിവുകളോ മറ്റ് ആരോപണങ്ങളോ കേസുകളോ ഒന്നുമുണ്ടായിരുന്നില്ലെന്നും കോടതി വ്യക്തമാക്കി. 

British Indian man who threatened to blow up plane acquitted by Spanish court