'റഷ്യയുടേത് അടിസ്ഥാനരഹിതമായ ആരോപണം'; വിവാദം കനക്കുന്നു

 ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ അമേരിക്ക ഇടപെടുന്നുവെന്ന റഷ്യന്‍ ആരോപണത്തില്‍ വിവാദം കനക്കുന്നു. റഷ്യയുേടത് അടിസ്ഥാനരഹിതമായ ആരോപണമെന്ന് അമേരിക്ക. രാജ്യത്തിന്‍റെ ആഭ്യന്തരകാര്യങ്ങളില്‍ ബാഹ്യ ഇടപെടല്‍ അംഗീകരിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം ആവര്‍ത്തിച്ചു. 

പൊതുതിരഞ്ഞെടുപ്പ് സങ്കീര്‍ണമാക്കാന്‍ യുഎസ് ഇടപെടുന്നുവെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞത്. ഇന്ത്യന്‍ ദേശീയത, ചരിത്രം ഇവയെക്കുറിച്ച് അമേരിക്കയ്ക്ക് അറിയില്ല. മതസ്വാതന്ത്ര്യത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നവെന്നും റഷ്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് മരിയ സഖാറോവ. ഖലിസ്ഥാന്‍ ഭീകരന്‍ പന്നുവിനെ കൊലപ്പെടുത്താന്‍ ഇന്ത്യ ശ്രമിച്ചെന്ന ആരോപണത്തില്‍ തെളിവ് നല്‍കിയിട്ടില്ലെന്നും റഷ്യ. 

പന്നു വിവാദത്തിലടക്കം ഇന്ത്യയെ പൂര്‍ണമായി പിന്തുണച്ചുള്ള റഷ്യന്‍ നിലപാടിനെ തള്ളാനോ കൊള്ളാനോ കഴിയാതെയാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ പ്രതികരണം. എന്നാല്‍ രാജ്യത്തിന്‍റെ ആഭ്യന്തരകാര്യങ്ങളില്‍ പുറത്തുനിന്നുള്ള ഒരു ഇടപെടലും അംഗീകരിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ ആവര്‍ത്തിച്ചു.  ഇതിനിടെയാണ് ഇന്ത്യയുടേതെല്ല, ലോകത്തെ ഒരു രാജ്യത്തെയും തിരഞ്ഞെടുപ്പില്‍  ഇടപെടില്ലെന്ന് യുഎസ് സ്റ്റേറ്റ് വക്താവിന്‍റെ പ്രതികരണം.  തിരഞ്ഞെടുപ്പിന്‍റെ ഉച്ചസ്ഥായിയിലെ വിവാദം അമേരിക്കന്‍ മറുപടിയോടെ കെട്ടടങ്ങുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. 

Controversy over the russian allegations