‘ഫ്രണ്ട്‌ലി ഫാദര്‍’; കിമ്മിനെക്കുറിച്ചുള്ള ഗാനം ടിക്ടോകില്‍ വൈറല്‍

രണ്ടാഴ്ച മുന്‍പ ദക്ഷിണ കൊറിയ പുറത്തുവിട്ട ഗാനം ‘ഫ്രണ്ട്‌ലി ഫാദര്‍’ സോഷ്യല്‍മീഡിയയില്‍ വൈറലായി. ടിക്ടോകിലാണ് കിമ്മിന്റെ പാട്ട് വൈറലായത്. യുഎസിനെ സമഗ്രമായി നശിപ്പിക്കും എന്ന് പ്രതിജ്ഞയെടുക്കുകയും ഡസൻ കണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിക്കുകയും ചെയ്ത ഒരു മനുഷ്യനെ പ്രശംസിക്കുന്ന കൊറിയൻ വരികളാണിതെന്ന് വിമര്‍ശനവും ഉയരുന്നുണ്ട്. 

‘നമുക്ക് കിം ജോംഗ് ഉന്നിനെക്കുറിച്ച് പാടാം, പ്രശസ്തനായ നേതാവ്, നമ്മുടെ സുഹൃത്തായ രാഷ്ട്രപിതാവ്’ ഈ രീതിയിലാണ് പാട്ടിന്റെ വരികള്‍ .മനോഹരമായ വരികളെന്നാണ് ചിലരുടെ അഭിപ്രായം. അതേസമയം ഈ വരികള്‍ക്കും പാട്ടിനും അടുത്ത ഗ്രാമി ഉറപ്പെന്ന് പറയുന്ന തരം കമന്റുകളുമുണ്ട്. 

കമ്മ്യൂണിസ്റ്റ് കൊറിയയിലെ അന്‍പത് വര്‍ഷത്തിനിടെയില്‍ പുറത്തിറങ്ങിയ ഏറ്റവും മനോഹരമായ ഗാനമാണിതെന്നും അഭിപ്രായമുണ്ട്. സര്‍ഗ്ഗാത്മക സൃഷ്ടികളോട് പൊതുവെ അസഹിഷ്ണുത പുലര്‍ത്തുന്ന രാജ്യമാണ് ദക്ഷിണകൊറിയ എന്നാണ് പൊതുവെ പറയപ്പെടുന്നത്. 

North Korea’s new song hits viral in tiktok