ഗ്രാമിയിൽ മുത്തമിട്ട് റിക്കി കെജ്; ഇന്ത്യയ്ക്ക് അഭിമാനം

​ഗ്രാമി പുരസ്‌കാര വേദിയിൽ ഇന്ത്യന്‍ സംഗീത സംവിധായകൻ റിക്കി കെജിന് പുരസ്കാരം. ബെംഗളൂരുവിൽ നിന്നുള്ള സംഗീതസംവിധായകനായ റിക്കിയുടെ ‘ഡിവൈൻ ടൈഡ്സ്’ എന്ന ആൽബത്തിനു മികച്ച ഇമർസിവ് സംഗീതത്തിനുള്ള പുരസ്‌കാരം ലഭിച്ചു. 

ഗ്രാമി വേദിയിൽ ഇത് മൂന്നാം തവണയാണ് റിക്കി കെജ് ഇന്ത്യയുടെ അഭിമാനമാവുന്നത്. 2015 ലും 2022 ലും റിക്കി കെജിന് ഗ്രാമി  ലഭിച്ചിരുന്നു. ഇത് ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഈ നേട്ടം കൈവരക്കുന്നത്. 

രണ്ട് ഗ്രാമി  നേട്ടത്തിലൂടെ പുരസ്കാര വേദി കീഴടക്കി അമേരിക്കൻ ഗായിക ബിയോണ്‍സെ. മികച്ച ഡാൻസ് ഇലക്ട്രോണിക് മ്യൂസിക് റെക്കോർഡിങ്, മികച്ച ട്രെഡീഷനൽ ആർ&ബി പെർഫോമന്‍സ് എന്നീ വിഭാഗങ്ങളിലാണ് ബിയോൺസിയുടെ ഇരട്ട നേട്ടം. ഇതോടെ ഗ്രാമി ചരിത്രത്തില്‍ ഏറ്റവുമധികം പുരസ്കാരങ്ങള്‍ സ്വന്തമാക്കുന്ന സംഗീതജ്ഞയെന്ന ബഹുമതിയും ബിയോണ്‍സെ സ്വന്തമാക്കി

Ricky kej wins third grammy award