ഹവായിലെ ആകാശത്ത് നീലരൂപം; ഉത്തരം തേടി ലോകം; ആശങ്ക

ഹവായിലെ ആകാശത്ത് നീല നിറത്തിലെ രൂപം. ജാപ്പനീസ് ടെലസ്കോപ് ക്യാമറയാണ് ആകാശ വിസ്മയങ്ങളിലൊന്ന് പിടിച്ചെടുത്തത്. ആകാശത്ത് തെളിഞ്ഞ അജ്ഞാത രൂപം കണ്ട കൗതുകത്തിനൊപ്പം ആശങ്കയും നിറയുകയാണ് ജനങ്ങളിൽ. പറക്കും തളികയാണോ എന്നെല്ലാമാണ് ചോദ്യങ്ങൾ വരുന്നത്. എന്നാൽ ഇത്തരം വാദങ്ങൾ തള്ളുന്നുണ്ടെങ്കിലും എന്താണ് ഇത് എന്നതിൽ ശാസ്ത്രലോകം ഇതുവരെ വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. 

നീർച്ചുഴിയുടെ രൂപത്തിലെ നീല വെളിച്ചമാണ് രാത്രിയിൽ ഹവായിലെ ആകാശത്ത് തെളിഞ്ഞത്. ജനുവരി 18നായിരുന്നു സംഭവം. മൗനകിയയിലെ സുബാരു ടെല്സ്കോപ്പിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. സാറ്റ്ലൈറ്റ് ഓർബിറ്റൽ ഡിപ്ലോയ്മെന്റ് ഓറിയന്റേഷനാണ് ഇതെന്നാണ് വാന നിരീക്ഷകരുടെ അഭിപ്രായം. ആകാശത്ത് ഈ നീല വെളിച്ചം പ്രത്യക്ഷപെട്ട ദിവസം സ്പേസ് എക്സ് പുതിയൊരു ഉപഗ്രഹം വിക്ഷേപിച്ചിരുന്നു. അതിൽ നിന്നുള്ള വെളിച്ചമാവാനും സാധ്യതയുണ്ട്. 

ഫാൽക്കൺ 9 റോക്കറ്റാണ് സ്പേസ് എക്സ് വിക്ഷേപിച്ചത്. ഫ്ളോറിഡയിലെ ഫോഴ്സ് സ്റ്റേഷനിൽ നിന്നായിരുന്നു വിക്ഷേപണം. ഫാൽക്കൺ 9 റോക്കറ്റുകൾ വിക്ഷേപിക്കുമ്പോൾ ഇത്തരത്തിൽ അപൂർവമായ പ്രതിഭാസങ്ങൾ ഉണ്ടാകാറുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്പേക്സ് എക്സ് വിക്ഷേപണത്തിന്റെ സമയത്ത് പുറംതള്ളപ്പെട്ട റോക്കറ്റ് ഇന്ധനമാവാം ഇതെന്നും സൂചനയുണ്ട്. 

Mysterious flying object spotted in hawai sky