യുഎസില്‍ നാലാമത്തെ ഷോറൂം തുറന്ന് മലബാർ ഗോൾഡ് ആന്‍ഡ് ഡയമണ്ട്സ്

മലബാർ ഗോൾഡ് ആന്‍ഡ് ഡയമണ്ട്സിന്‍റെ യൂഎസിലെ നാലാമത്തെ ഷോറൂം ഇല്ലിനോയിസിലെ നേപ്പർവില്ലിൽ മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് വിർച്വൽ പ്ലാറ്റ്‌ഫോം വഴി ഉദ്‌ഘാടനം ചെയ്തു.  തുടര്‍ന്ന്  ചിക്കാഗോയിലെ ഇന്ത്യൻ കോൺസൽ ജനറൽ സോമനാഥ് ഘോഷ് പുതിയ ഷോറൂം തുറന്നുകൊടുത്തു. മലബാർ ഗോൾഡ് & ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ്ങ് ഡയറക്ടർ ഷംലാൽ അഹമ്മദ് ഉള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.  വടക്കേ അമേരിക്കയിലെ അഞ്ചാമത്തെയും ആഗോള തലത്തിലെ മുന്നൂറ്റിഅന്‍പതാമത്തെയും ഷോറൂമാണ് തുറന്നത്.