യുഗാണ്ടയിലെ യോഗ; കൊലോലോ പരേഡ് ഗ്രൗണ്ടിൽ വിപുലമായ ആഘോഷം

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ രാജ്യാന്തര യോഗദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്. മലയാളികളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു ആഫ്രിക്കന്‍ രാജ്യമായ യുഗാണ്ടയിലെ യോഗദിന ആഘോഷങ്ങള്‍. യുഗാണ്ടയുടെ തലസ്ഥാനമായ കംപാലയില്‍നിന്ന് ലിജോ ജോയി തയാറാക്കിയ റിപ്പോര്‍ട്ട് .യുഗാണ്ടയില്‍ രാജ്യാന്തര യോഗദിനം ആഘോഷിച്ചു തുടങ്ങിയത് 2015 മുതലാണ്. കഴിഞ്ഞ രണ്ടുകൊല്ലം കൊവിഡ് വ്യാപനം കാരണം യോഗദിനം ആഘോഷങ്ങള്‍ക്ക് റദ്ദാക്കിയിരുന്നു. ഇടവേളയ്ക്കുശേഷമുള്ള യോഗദിനത്തെ  യുഗാണ്ടക്കാര്‍ വന്‍ ആഘോഷമാക്കിമാറ്റി. സംഘാടകരായി ഹിന്ദു സ്വയംസേവക സംഘവും മലയാളി കൂട്ടായ്മയും മുന്നില്‍നിന്നു.

കൊലോലോ പരേഡ് ഗ്രൗണ്ടായിരുന്നു പ്രധാന വേദി. മലയാളിയായ ഇന്ത്യന്‍ ഹൈക്കമിഷണര്‍  അജയ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ആയിരത്തിലധികംപേര്‍ യോഗാഭ്യാസങ്ങളില്‍ പങ്കെടുത്തു. മനുഷ്യത്വത്തിനായി യോഗ എന്ന പ്രമേയത്തില്‍ ഊന്നിയുള്ള ചര്‍ച്ചകളും അരങ്ങേറി. കോവിഡ് മഹാമാരിയുടെ ദുരിതങ്ങളില്‍നിന്ന്  രക്ഷതേടുന്നവര്‍  ശാരീരിക മാനസിക ഉല്ലാസത്തിന് യോഗ ശീലമാക്കണമെന്ന സന്ദേശം കൂടി നല്‍കിയാണ് ആഘോഷങ്ങള്‍ അവസാനിക്കുന്നത്.