സ്ത്രീയെ കുത്തിക്കൊന്നു; ആടിന് മൂന്ന് വർഷം തടവ് വിധിച്ച് സുഡാൻ കോടതി

സുഡാനിൽ കൊലപാതക കുറ്റത്തിന് ആടിനെ തടവിന് വിധിച്ചു. സ്ത്രീയെ കൊന്ന കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആടിന് മൂന്ന് വർഷം തടവ് വിധിച്ചത്. ദക്ഷിണ സുഡാന്‍ സ്വദേശിനി ആദിയു ചാപ്പിംഗ് എന്ന 45–കാരിയെയാണ് അട് കുത്തിപ്പരുക്കേൽപ്പിച്ച് കൊലപ്പെടുത്തിയത്.

സംഭവത്തെ തുടർന്ന് ആടിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ചാപ്പിംഗിന്റെ തലയിലാണ് ആട് കുത്തിയത്. വാരിയെല്ലുകൾ തകർക്കുകയും ചെയ്തു. പരുക്കേറ്റ യുവതി ഉടൻ തന്നെ മരിക്കുകയും ചെയ്തു. റംബെകിലെ അകുവൽ യോൾ എന്ന സ്ഥലത്താണ് സംഭവം നടന്നത്.

ആടിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഉടമ നിരപരാധിയാണ്. കുറ്റം ചെയ്തത് ആടാണ്. ആടാണ് ശിക്ഷിക്കപ്പെടേണ്ടതെന്നും അതിനെ അറസ്റ്റ് ചെയ്യണമെന്നും മേജർ എലിജ മബോർ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരയായ സ്ത്രീയുടെ വീട്ടിലേക്ക് ആടിന്റെ ഉടമ അഞ്ച് പശുക്കളെ ദാനം ചെയ്യണമെന്നും വിധിയിൽ പറയുന്നു.