എന്റെ ജനതയും ഞാനും തമ്മിലെന്ത് വ്യത്യാസം?; സ്വന്തം വിവാഹം മാറ്റിവച്ച് ജസീന്ത

കോവിഡ് വ്യാപനത്തെത്തുടർന്ന്  ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്താ ആർഡേൻ തന്റെ വിവാഹച്ചടങ്ങ് മാറ്റിവെച്ചു.ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.100 പേരെ പങ്കെടുപ്പിച്ച് ചടങ്ങുകൾ നടത്താമെന്നിരിക്കെയാണ് ജസീന്ത വിവാഹം മാറ്റിവെച്ചത്. രാജ്യത്ത് പലരും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോവുകയും അവരുടെ പ്രധാന കുടുംബവിശേഷങ്ങളും പരിപാടികളും മാറ്റിവെക്കുകയും ചെയ്തിരുന്നു.അവരും ഞാനും തമ്മില്‍ എന്തുവ്യത്യാസമെന്നും ചോദിക്കുന്നു പ്രസിഡണ്ട്.

ആർഡേനും തന്റെ ജീവിതപങ്കാളിയായ ക്ലാർക്ക് ഗേഫോർഡും കല്യാണതിയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും അടുത്ത രണ്ടുമൂന്നു ആഴ്ചയ്ക്കുള്ളിൽ നടത്തണമെന്നായിരുന്നു തീരുമാനിച്ചത്.  ടെലിവിഷൻ അവതാരകനായ ഗേഫോർഡിനും ജസീന്തയ്ക്കും 3വയസുള്ള ഒരു മകളുമുണ്ട്.