മഞ്ഞുകാലം ആഘോഷമാക്കി അമേരിക്ക; ഒമിക്രോൺ ടച്ചിൽ ഒരു വിനോദ പരിപാടി

ഒമിക്രോണ്‍ കാലത്ത് വന്ന മഞ്ഞുകാലം സ്നോമിക്രോണ്‍ ആയി ആഘോഷിക്കുകയാണ് അമേരിക്ക. തണുപ്പ് കാലവിനോദമായ ‘സ്നോ ബോള്‍ ഫൈറ്റ് ’ പേര് മാറ്റി ‘ബാറ്റില്‍ ഓഫ് സ്നോമിക്രോണ്‍’ എന്നാക്കിയതല്ലാതെ ആഘോഷത്തിന് കുറവില്ല യുഎസ് തലസ്ഥാനം ഇപ്പോള്‍  മഞ്ഞ് കട്ടകളുടെ മടിത്തട്ടിലാണ്. നഗരത്തെ ഹിമകണങ്ങളാല്‍ പൊതിയുന്ന തിരക്കിലാണ്  അമേരിക്കകാര്‍ . യുഎസ് ജനതയുടെ തണുപ്പ് കാലവിനോദമാണ് സ്നോ ബോള്‍ ഫൈറ്റ്. പുതുവര്‍ഷത്തിന്‍റെ പുതുമോഡിയില്‍ അവധിക്കാലത്തെ ആഘോഷിക്കുന്ന ആളുകള്‍ ഉല്‍സവ ലഹരിയിലാണ്.

നാഷണല്‍ മോളിനിരുവശവും രണ്ടു ഗ്രൂപ്പുകളായ് തിരിഞ്ഞാണ് സ്നോബോള്‍ യോദ്ധാക്കളുടെ പടയൊരുക്കം. കളിതുടങ്ങിയാല്‍ പിന്നെ ഇരു വശത്തുള്ളവര്‍ക്കും വെളുത്ത് തണുത്തുറഞ്ഞ മഞ്ഞ് കട്ടകളുടെ ആലിംഗനം.കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീതി പടര്‍ത്തുന്ന സാഹചര്യമായതു കൊണ്ട് തന്നെ  ഒരു ഒമിക്രോണ്‍ ടച്ചുള്ള പരിപാടിക്ക് സംഘാടകര്‍ നല്‍കിയിരിക്കുന്ന പേര് 'ബാറ്റില്‍ ഓഫ് സ്നൊമിക്രോണ്‍' എന്നാണ്.വാഷിങ് ടണ്‍ ഡിസി സ്നോബോള്‍ ഫൈറ്റ് അസോസിയേഷന്‍റെ ഫെയ്സ് ബുക്ക് കൂട്ടായ്മയാണ് വര്‍ഷങ്ങളായി സ്നോബോള്‍ ഫൈറ്റ് സംഘടിപ്പിക്കുന്നത്.