താളമിട്ടും സീറോ ഗ്രാവിറ്റിയില്‍ തലകുത്തിമറിഞ്ഞും ടൂറിസ്റ്റുകൾ; വിസ്മയയാത്ര

ഒരു െസക്കന്‍ഡില്‍ 7.6 കിലോമീറ്റര്‍ സഞ്ചരിച്ച് ഓരോ ഒന്നരമണിക്കൂറിലും ഭൂമിയെ കണ്ട് ബഹിരാകാശ ടൂറിസ്റ്റുകളുടെ യാത്ര.  ഇകോം കമ്പനിയുടമയും അര്‍ബുദരോഗത്തെ കീഴടക്കിയ ആരോഗ്യപ്രവര്‍ത്തകയും ഉള്‍പ്പെട്ട നാലംഗസംഘം ബഹിരാകാശത്തെ മൂന്നുദിവസം ആസ്വദിക്കുകയാണ്.  

യുകുലെലെയില്‍ താളമിട്ടും സീറോ ഗ്രാവിറ്റിയില്‍ തലകുത്തിമറിഞ്ഞും പടംവരച്ചു ആദ്യ വിനോദസഞ്ചാരികള്‍ യാത്ര ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സ്പെയ്സ് എക്സ് പുറത്തുവിട്ടു. പേടകത്തിന്റെ പൂര്‍ണനിയന്ത്രണം ഭൂമിയില്‍ നിന്നായതിനാല്‍ യാത്രക്കാര്‍ക്ക് ഉറങ്ങിയും ഉണ്ടും ഭൂമിയെ ഇടയ്ക്കിടെ കണ്ടും വിനോദപരിപാടികളില്‍ ഏര്‍പ്പെട്ടും സമയം കളയാം. ചെറിയ പരീക്ഷണങ്ങള്‍ ഇടയ്ക്ക് നടത്തുന്നുമുണ്ട്. 

 എലണ്‍ മസ്കിന്റെ ബഹിരാകാശാ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ആദ്യ യാത്രയ്ക്കായി ഇകോം കമ്പനിയു ആദ്യഘട്ടമാണ് ഈ യാത്ര. പണം മുടക്കിയത് ഇകോം കമ്പനിയുടമ ജാരദ് ഐസക്മാനും കുട്ടിക്കാലത്ത് കാന്‍സറിനെ കീഴടക്കിയ ഹെയ്‌ലി അര്‍സെനോ, ഡേറ്റ എന്‍ജിനീയര്‍ ക്രിസ് സെംബ്രോസ്കി, അധ്യാപകന്‍ സിയാന്‍ പ്രോക്ടര്‍ എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍. ബഹിരാകാശയാത്ര നടത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വനിതയാണ് അര്‍സെനോ. കൃത്രിമക്കാല്‍ ഘടിപ്പിച്ച ആദ്യബഹിരാകാശയാത്രികയുമാണ്.