ചൈനയുടെ ഉറക്കം കെടുത്തി വീണ്ടും കോവിഡ്; ‘ഡെൽറ്റ’ കടുക്കുന്നു; മുന്നറിയിപ്പ്

ലോകമെങ്ങും പ്രതിസന്ധിയി ഉണ്ടാക്കി വൻദുരന്തം വിതച്ച് ചൈനയിൽ തുടങ്ങിയ കോവിഡ് ഇപ്പോഴും തുടരുകയാണ്. എന്നാൽ ചൈനയിൽ കാര്യങ്ങൾ പഴയ രീതിയിലേക്ക് മടങ്ങിവരുകയായിരുന്നു. എന്നാൽ കോവിഡിന്റെ ഡെൽറ്റ വകഭേദം ചൈനയിൽ ഇപ്പോൾ വ്യാപകമായി പടരുന്നു എന്നാണ് റിപ്പോർട്ടുകൾ.

ചൈനയിൽ പുതുയതായി കോവിഡ് സ്ഥിരീകരിക്കുന്നവരിൽ ഏറെയും ഡെൽറ്റ വകഭേദമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ കടുത്ത ജാഗ്രതാ നിർദേശമാണ് ലോകാരോഗ്യ സംഘടന നൽകുന്നത്. ഡെൽറ്റ വകഭേദം ഒരു താക്കീതാണെന്നും. കൃത്യമായി പിടിച്ചുകെട്ടിയില്ലെങ്കിൽ വൻ പ്രതിസന്ധിയിലേക്ക് പോകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ചൈന, ഓസ്ട്രേലിയ, യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലും ഡെൽറ്റ വകഭേദം ഭീഷണി ഉയർത്തുകയാണ്. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസ് വകഭേദമായ ബി.1.617നെ ‘ഡെൽറ്റ വേരിയന്റ്’ എന്നാണ് ലോകാരോഗ്യ സംഘടന പേരിട്ടത്. പിന്നീട് നൂറിലേറ രാജ്യങ്ങളിൽ ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചു.