ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങ്; മുഖ്യ സംഘാടകൻ മലയാളി

യുഎസ് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന്റെ മുഖ്യസംഘാടകന്‍ മലയാളി. പ്രസിഡന്റ് 

തിരഞ്ഞെടുപ്പ് പ്രചാരണത്തിലും മജു വര്‍ഗീസിന് ബൈഡന്‍ നിര്‍ണായകചുമതല നല്‍കിയിരുന്നു.  

പ്രൗഡ് സണ്‍ ഓഫ് ഇമിഗ്രന്റ്സ്’ – കുടിയേറ്റക്കാരുടെ മകനെന്ന് ട്വിറ്റര്‍ പ്രൊഫൈലില്‍ പ്രസിഡന്‍ഷ്യല്‍ ഇനാഗുരല്‍ കമ്മിറ്റിയുടെ എക്സിക്യുട്ടീവ് 

ഡയറക്ടറായ  മജു അഭിമാനത്തോെട പറയുന്നു. ജോ ബൈഡന്റെ സംഘത്തില്‍ അംഗമായതില്‍ അഭിമാനിക്കാന്‍ തന്റെ പിതാവും ഒപ്പമുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. ട്രംപിനെതിരെ മത്സരിക്കുന്ന ബൈഡന്റെ പ്രചാരണ സംഘം ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി മജു നിയമിതനായതു കഴിഞ്ഞ സെപ്റ്റംബറിലാണ്. ബൈഡന്റെ ജയത്തിന് ചുക്കാന്‍ പിടിച്ചു.  സ്ഥാനാരോഹണത്തിന്റെ മുഖ്യചുമതലയും മജുവിനു തന്നെ. 

കോവിഡ് മാത്രമല്ല, കേപിറ്റള്‍ ആക്രമണം നടന്നതിന്റെ അങ്കലാപ്പ് ഇനിയും വിട്ടുമാറിയിട്ടില്ലാത്തതിനാല്‍ അവിടെയും ജാഗ്രത പുലര്‍ത്തണം. തിരുവല്ലക്കാരായ മാത്യുവിന്റെയും സരോജ വര്‍ഗീസിന്റെയും മകനായ മജു ജനിച്ചുവളര്‍ന്നത്  ന്യൂയോര്‍ക്കിലാണ്.  മാസച്യുസിറ്റ്സ് സർവകലാശാലയിൽ നിന്നു പൊളിറ്റിക്കൽ സയൻസും സാമ്പത്തിക ശാസ്ത്രവും പഠിച്ചു. 2000 ൽ അൽ ഗോർ ഡമോക്രാറ്റ് പാർട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായപ്പോൾ പ്രചാരണസംഘത്തില്‍ ചേര്‍ന്നു.   പിന്നെ ഡമോക്രാറ്റിക് നാഷനൽ കമ്മിറ്റിയിൽ റിസർച് അസോഷ്യേറ്റായി. ബറാക് ഒബാമ പ്രസിഡന്റായപ്പോൾ വിവിധ തസ്തികകളിൽ  6 വർഷം സേവനമനുഷ്ഠിച്ചു. ബൈഡന്‍ അധികാരമേല്‍ക്കുന്നതോടെ മജുവിനെ തേടി പുതിയ ചുമതലകള്‍ വരുമെന്നാണ് സൂചനകള്‍