വോട്ട് തരണേ..!; ഫോണില്‍ വിളിച്ച് ഒബാമ; പുതിയ പ്രചാരണ തന്ത്രം

ജോ ബൈഡന് വേണ്ടി ബറാക്ക് ഒബാമ വോട്ടുചോദിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ വോട്ടര്‍മാരെ വ്യക്തിപരമായി ഫോണില്‍ വിളിച്ച് വോട്ടുറപ്പിച്ചാണ് ഇത്തവണ ഒബാമ വ്യത്യസ്ഥനാകുന്നത്.

അമേരിക്കയുടെ 44–ാം പ്രസിഡന്റായ ബറാക്ക് ഒബാമ പുതിയ പ്രചാരണ തന്ത്രം പരീക്ഷിക്കുകയാണ്. തന്റെ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ജോ ബൈഡനുവേണ്ടി വോട്ടുചോദിക്കുന്നത് ജനങ്ങളെ ഫോണില്‍ നേരിട്ട് വിളിച്ച്. ആശ്ചര്യത്തോടെ മുന്‍ പ്രസിഡന്റിന്റെ വിളി ജനങ്ങള്‍ സ്വീകരിച്ചു. 

ബുധനാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിലെ കടുത്ത മല്‍സരത്തെക്കുറിച്ചും ജോ ബൈഡന് വോട്ടുചെയ്യേണ്ട ആവശ്യകതയെക്കുറിച്ചും ഒബാമ പറയുന്നു. വീട്ടിലള്ളവരുടെ സുഖവിവരങ്ങളും അന്വേഷിച്ചശേഷമാണ് ബറാക്ക് ഒബാമ സംഭാഷണം അവസാനിപ്പിക്കുന്നത്.