‘സെക്യൂരിറ്റി’ ഇല്ലാതെ ഒബാമയുടെ മകൾ; കാമുകനും കുടുംബത്തിനും ഭക്ഷണം വിളമ്പി: ചിത്രങ്ങൾ

അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ മകൾ മാലിയ ഒബാമയും കാമുകൻ റോറി ഫാർക്യൂസണും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. കാലിഫോർണിയയിലെ ആഡംബര ഹോട്ടലിൽ ഇരുവരും ഭക്ഷണം കഴിക്കാനെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരില്ലാതെയാണ് മാലിയ ഹോട്ടലിലെത്തിയത്. 

ബ്രിട്ടീഷ് പൗരനാണ് ഫാർക്യൂസൺ. ഫാർക്യൂസന്റെ കുടുംബാംഗങ്ങളും ഇരുവർക്കുമൊപ്പം എത്തിയിരുന്നു. ഹാർവാർഡ് സർവകലാശാലയിലെ പഠനകാലത്താണ് ഇരുവരും സുഹൃത്തുക്കളാകുന്നത്. 

ഒബാമയും ഫാർക്യൂസണും പരസ്പരം ആലിംഗനം ചെയ്യുന്ന ചിത്രങ്ങള്‍ 2017ൽ പുറത്തുവന്നിരുന്നു. 2017 മുതൽ മാലിയയും ഫാർക്യൂസണും ഡേറ്റിങ്ങിലാണെന്നാണ് വാർത്തകൾ.