പതിറ്റാണ്ടുകൾ നീണ്ട ചെറുത്തുനിൽപ്പ്; അഫ്ഗാനിലെ വനിതാ യോദ്ധാവ് ബീബി ആയിഷ കീഴടങ്ങി

അഫ്ഗാനിലെ വനിതാ പോരാളി ബീബി ആയിഷ (70) താലിബാനു കീഴടങ്ങിയതായി റിപ്പോർട്ടുകൾ. സോവിയറ്റ്, താലിബാൻ അധിനിവേശങ്ങൾക്കെതിരെ സ്വന്തം സായുധ സൈന്യത്തെ നയിച്ച് വടക്കൻ പ്രവിശ്യയായ ബഗ്‌ലാനിൽ ബീബി ആയിഷ നടത്തിയ പതിറ്റാണ്ടുകൾ നീണ്ട ചെറുത്തുനിൽപ് സമാനതകളില്ലാത്തതാണ്.

കമാൻഡർ കഫ്താർ എന്നറിയപ്പെടുന്ന അവർ അനുയായികൾക്കൊപ്പം ബഗ്‌ലാനിൽ കീഴടങ്ങിയതായി താലിബാൻ തന്നെയാണു വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. താഴ്‌വര താലിബാൻ പിടിക്കുകയും സംഘാംഗങ്ങളിൽ പലരും കൂറുമാറുകയും ചെയ്തതോടെയാണു കീഴടങ്ങലെന്നാണു സൂചന.

അതേസമയം മാതാവ് രോഗശയ്യയിലാണെന്നും ധാരണ പ്രകാരമുള്ള സഹകരണത്തിനാണു സന്നദ്ധരായതെന്നും അവരുടെ മകൻ റാസ് മുഹമ്മദ് അറിയിച്ചു.