ശമ്പളം കുറവായതിനാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് രാജിവയ്ക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ആറുമാസത്തിനുള്ളിൽ പ്രധാനമന്ത്രി പദം രാജിവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആവശ്യമായ ശമ്പളം ലഭിക്കുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ പരാതി.
ഇപ്പോൾ 1,50,402 ബ്രിട്ടീഷ് പൗണ്ടാണ് അദ്ദേഹത്തിന്റെ ഒരുവർഷത്തെ ശമ്പളം. (ഏകദേശം ഒന്നര കോടി രൂപ). എന്നാൽ മുൻപ് അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥലത്ത് ഇതിനേക്കാൾ ശമ്പളം ലഭിച്ചിരുന്നു. ടെലിഗ്രാഫില്‍ കോളമിസ്റ്റായി 2,75,000 പൗണ്ടും പ്രസംഗങ്ങളിലൂടെ പ്രതിമാസം 1,60,000 പൗണ്ടും പ്രതിമാസം സമ്പാദിച്ചിരുന്നതായി പത്രങ്ങള്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറുമക്കളുള്ള കുടുംബം കഴിയുന്നത് ഇദ്ദേഹത്തിന്റെ ചെലവിലാണ്. ഇതിനൊപ്പം മുൻഭാര്യയ്ക്ക് വിവാഹമോചന നഷ്ടപരിഹാരമായി വലിയൊരു തുകയും നൽകേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.