'ആരെയും ചുംബിക്കാം'; വേദിയിൽ നൃത്തമാടി ട്രംപ്; വന്‍ ആള്‍ക്കൂട്ടം: വിഡിയോ

കോവിഡ് ബാധിച്ചതിനെ തുടർന്ന് രണ്ടാഴ്ചയായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചികിൽസയിലായിരുന്നു. ഇപ്പോഴിതാ രോഗം ഭേദമായി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരിക്കുകയാണ് ട്രംപ്.  ഫ്ലോറിഡയിൽ നടന്ന വമ്പൻ റാലി ജനസാന്ദ്രമായിരുന്നു. താന്‍ ഇപ്പോൾ കൂടുതൽ ആരോഗ്യവാനായിരിക്കുന്നു എന്നാണ് ട്രംപ് ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞത്.

എന്നാൽ റാലിയിൽ ഏറ്റവും ശ്രദ്ധേയമായത് ട്രംപിന്റെ ഡാൻസാണ്. സ്പീക്കറുകളിൽ ഉയർന്ന പാട്ടിനൊത്ത് തനതായ ശൈലിയിൽ ചുവടു വയ്ക്കുകയായിരുന്നു പ്രസിഡന്റ്. ജനങ്ങൾ ഇതോടെ ആവേശഭരിതരായി. ട്രംപ് ട്വന്റി ട്വിന്റ് മാസ്കുകൾ ധരിച്ച പ്രവർത്തകും മാസ്ക് ധരിക്കാത്തവരും റാലിയിൽ പങ്കെടുത്തിട്ടുണ്ട്. കോവിഡ് ജാഗ്രത ഒന്നുമില്ലാതെ പരസ്പരം ആലിംഗനം ചെയ്തും കൂട്ടം കൂടിയുമായിരുന്നു റാലി ആഘോഷമാക്കിയത് എന്ന തരത്തിൽ വിമർശനങ്ങളും ഉയരുന്നുണ്ട്. 

താൻ രോഗമുക്തമായെന്നും ഇപ്പോൾ എനിക്ക് ഇറങ്ങി വന്ന് ആരെ വേണമെങ്കിലും ചുംബിക്കാമെന്നും ട്രംപ് റാലിയിൽ പറയുന്നു. സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ലാതെ ആയെരും ചുംബിക്കുമെന്നും ട്രംപ് പറയുന്നുണ്ട്.